Tuesday, July 24, 2012

നാട്ടിലേക്ക്






തെ ഞാന്‍ നാട്ടില്ലേക്ക് മടഞ്ഞുന്നു . ഗള്‍ഫ്‌ ജീവിതം മതിയക്കിയല്ല (പ്രവാസിക്ക് ഗള്‍ഫ്‌ ജീവിതം മതിയവാന്‍ ഒരുപാടു നാളൊന്നും വേണ്ടിരില്ല !!! ) VACATION  അത്രമാത്രം . രണ്ടു കൊല്ലം ആവാന്‍ എല്ലാ പ്രവാസികളും  കാതിരിക്കരുണ്ടാവും (സാധാരണ രണ്ടു കൊല്ലത്തിലാണ്  VACATION സംഭവിക്കാര് ). രണ്ടു കൊല്ലം കഴിഞ്ഞിട്ട് സുമാര്‍ ഒരു മാസം പിന്നിടുന്നു . നാട്ടില്‍ പോകാന്‍ ദിവസങ്ങള്‍ ഞാനെന്നിയിരുന്നിട്ടില്ല (കാരണം അജ്ഞാതം ).
   VACATION ടൈമില്‍ PURCHASING (സാധാരണ ഈ വാക്കാണ് പ്രവാസികള്‍  ഉപയോഗിച്ച് കേല്‍ക്കര് ) ആണ് പ്രതാന പരിപാടി.TANG, NIDO ,PERFUMES ,SOAP ...അങ്ങനെ നീളും ആ ലിസ്റ്റ്. ഒന്നും  കുറക്കാന്‍ കഴിയല്ല ആദ്യത്തെ പോക്കണേ . എത്ര കൊണ്ട് പോയാലും പെട്ടി പോട്ടികുമ്പോള്‍ ഒന്നും തികയാറില്ല എന്നാ ഗള്‍ഫുകാരന്റെ പരിഭവം കേള്‍ക്കാറുണ്ട് .  PURCHASING നടക്കുന്നു .  VACATION ന്‍റെ പേപ്പര്‍ ഒപ്പിടീകള്‍ ചടങ്ങ് ഏകദേശം പൂര്‍ത്തിയായി വരുന്നു . നാട്ടില്‍ പോകുന്നു എന്ന് കേട്ട് തുടഞ്ഞിയാല്‍ ആദ്യത്തെ ചോദ്യം റെഡി " ഈ പോക്കിന്നു കല്യാണം ഉണ്ടാകുമോ ".ഇപ്രാവശ്യം അങ്ങനെ
ഒരു ഉദ്യമത്തിന് (സാഹസത്തിനു) ഞാന്‍ മുതിരില്ല തീര്‍ച്ച . ഇല്ലെന്നു പറഞ്ഞാല്‍ ഉപദേശങ്ങളുടെ പെരുമാഴക്ക്‌ തുടക്കമായി "ഡാ മോ...നെ....... നീ ഈ പോക്കിന് നോക്കിക്കാട്ട നിന്റെ വയസങ്ങു പോകണേ " (ത്രിചൂര്‍ സ്ലാന്ഗ്). പെണ്ണ് കെട്ടുന്നത് ലേറ്റ് ആക്കാന്‍ ഞാന്‍ കാരണങ്ങള്‍ നിരത്തി കഴിഞ്ഞു തല്ക്കാലം വീട്ടുകാരുടെ മുന്നില്‍ നിന്നും തടി തപ്പാന്‍ അത് മതിയാകും .
               ഈ പോക്കിന് ഒരു പ്രതേകത ഉണ്ട്  ഞാന്‍ രണ്ടു കൊല്ലം മുന്‍പ് ഒരു വെളുപ്പംകാലത്ത് ഇറങ്ങി വന്ന വീട് അല്ല . പുതിയ സ്ഥലം പുതിയ വീട് പുതിയ നാട്ടുകാര്‍ , പുതുമ ആണോ അതോ ബോറടിയവുമോ എന്ന്നു കണ്ടു തന്നെ അറിയണ്ടിവരും .